മിൽമയിൽ വിവാദ നിയമനം; യോഗ്യതയില്ലെന്ന് കണ്ടെത്തി പിരിച്ചുവിട്ട കരാർ ജീവനക്കാരനെ പിഎസ്‍സി വഴി നിയമിക്കാൻ നീക്കം

Published : Aug 21, 2026, 08:44 AM IST
milma

Synopsis

മാർക്കറ്റിംഗ് കൺസൾട്ടന്‍റ് തസ്തികയിൽ നിന്ന് ഒഴിവാക്കിയ ആളെ പിഎസ്‌സി വഴി സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കം. നിലവിലെ റാങ്ക് പട്ടികയിൽ ഒന്നാമതാണ് ഉദ്യോഗാർത്ഥി. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്.

തിരുവനന്തപുരം: മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തി മിൽമ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ അതേ യോഗ്യതയുടെ തന്നെ അടിസ്ഥാനത്തിൽ പിഎസ്‍സി വഴി നിയമിക്കാൻ നീക്കം. മാർക്കറ്റിംഗ് കൺസൾട്ടന്‍റ് തസ്തികയിൽ നിന്ന് ഒഴിവാക്കിയ ആളെ പിഎസ്‌സി വഴി സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കം. നിലവിലെ റാങ്ക് പട്ടികയിൽ ഒന്നാമതാണ് ഉദ്യോഗാർത്ഥി. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്.

മാർക്കറ്റിംഗ് കൺസൾട്ടന്‍റ് എന്നത് മതിയായ അനുമതിയില്ലാതെ സൃഷ്ടിച്ച തട്ടിക്കൂട്ട് തസ്തിക ആയിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചയാൾക്ക് നൽകിയത്. പരാതി വന്നതോടെ അന്വേഷണം നടത്തി. അനുമതിയില്ലാതെയാണ് തസ്തിക സൃഷ്ടിച്ചതെന്ന് കണ്ടെത്തി. നിയമനം ലഭിച്ചയാൾക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തി. ഇതോടെ ഇയാളെ പിരിച്ചുവിട്ടു.

പി എസ് സി വഴി സീനിയർ മാനേജർ പദവിയിലേക്ക് അതേ ഉദ്യോഗസ്ഥനെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.ഇത് അട്ടിമറി നീക്കമെന്നാണ് ആരോപണം. നിയമനം നടത്തരുതെന്ന് മുഖ്യമന്ത്രിക്കും ക്ഷീരവികസന വകുപ്പിനും പരാതി ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി; ചോദ്യം ചെയ്യാൻ അടുത്ത ആഴ്ച നോട്ടീസ് അയച്ചേക്കും
malayalam news live: ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം, പരീക്ഷ റദ്ദാക്കി