
കോഴിക്കോട്: സിപിഎം വേദിയിലെ വിവാദ വഖഫ് പ്രസംഗത്തില്‍ ഉമർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്നും സസ്പെൻഡ് ചെയ്യും. ഇന്ന് ചേരുന്ന മുശാവറ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. വഖഫ് ബോർഡിൽ ആര്‍എസ്എസ് അംഗങ്ങളെ ചേർക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നു എന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്‍റെ വിവാദ പ്രസംഗം. മലപ്പുറത്തെ സിപിഎം വഖഫ് വിശദീകരണ യോഗത്തിലായിരുന്നു പരാമർശം.
സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാറിനും മുസ്‍ലിം ലീഗിനുമെതിരെയായിരുന്നു സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കം വിവാദ പരാമര്‍ശം നടത്തിയത്. വ്യാജ പ്രചാരണത്തിന് മുക്കം ഉമർ ഫൈസി സമസ്ത പദവി ഉപയോഗിക്കുന്നു എന്നായിരുന്നു പരാതി ഉയര്‍ന്നത്. ഈ പരാതിയിലാണ് സസ്പെൻഡ് ചെയ്യാൻ നീക്കം. ലീഗ് അനുകൂലികളെയും പദവികളിൽ നിന്നും നീക്കും. നാസർ ഫൈസി കൂടത്തായി, എംസി മായീൻ ഹാജി എന്നിവരെയും സസ്പെൻഡ് ചെയ്യും. സമസ്ത നേതൃത്വത്തിനെതിരെ പ്രചാരണം നടത്തി എന്ന പരാതിയിലാണ് നടപടി എടുക്കുക. അതേസമയം, എം ടി അബ്ദുള്ള മുസ്ലിയാർ സമസ്ത ജനറൽ സെക്രട്ടറി ആകും. ആലിക്കുട്ടി മുസ്ലിയാർ മരിച്ച ഒഴിവിലാണ് നിയമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam