കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിൽ വിവാദം

Published : May 26, 2022, 05:45 PM IST
കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിൽ വിവാദം

Synopsis

പെർളയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അബ്ദുള്ള കുഞ്ഞിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ്  പങ്കെടുത്തത്.

കാസര്‍കോട്: കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിനെ ചൊല്ലി യുഡിഎഫിൽ വിവാദം. പെർളയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അബ്ദുള്ള കുഞ്ഞിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് (A K M Ashraf MLA) പങ്കെടുത്തത്. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതൃത്വം രംഗത്തെത്തി.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെർളയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്‌ദുള്ള കുഞ്ഞിയുടെ മകളുടെ വിവാഹ ചടങ്ങിൽ എകെഎം അഷറഫ് എം.എൽ.എ പങ്കെടുത്തത്. പിന്നാലെ വിവാഹ ചടങ്ങിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സമൂഹ മാധ്യമങ്ങളിൽ എ.കെ.എം അഷറഫിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടുത്ത വിമർശനമുയർത്തി. എംഎൽഎയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രതികരിച്ചു.

രണ്ടായിരത്തി ഒമ്പതിൽ നടന്ന കൊലപാതകത്തിൽ സിപിഐഎം പ്രവർത്തകനായ അബ്ദുള്ള കുഞ്ഞി ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. പ്രവർത്തകരുടെ വികാരം യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം. വിഷയത്തിൽ എംഎൽഎ പ്രതികരിച്ചില്ല.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ