കൊവിഡ് ഭീതിയിലും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവധിയില്ല; പഠനം തുടരുന്നത് വെർച്വൽ ക്ലാസ്റൂമിലൂടെ

By Web TeamFirst Published Mar 14, 2020, 4:43 PM IST
Highlights

ഫോണും ഇന്റർനെറ്റുമുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് എവിടെ നിന്നും ക്ലാസിൽ പങ്കെടുക്കാം. സൂം എന്ന മൊബൈൽ ആപ്പ്ലിക്കേഷൻ വഴിയാണ് ക്ലാസ്.

കൊച്ചി: കൊവിഡ് 19 ഭീതിയിൽ സർക്കാർ സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് അവധി നൽകിയെങ്കിലും പറവൂര്‍ കൂനമ്മാവ് ചാവറ ദർശൻ സിഎംഐ സ്കൂളിലെ വിദ്യാർത്ഥികൾ പഠനത്തിന് അവധി നൽകുന്നില്ല. വെർച്വൽ ക്ലാസ്റൂമിലൂടെ പഠനം തുടരുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ.

ക്ലാസ്റൂമെല്ലാം കാലിയാണ്, എന്നാൽ ചാവറ ദർശനിലെ വിദ്യാർത്ഥികളുടെ അധ്യയനം പതിവുപോലെ തന്നെ തുടരുകയാണ്. ഇന്ററാക്ടീവ് പാനലിന്റെ സഹായത്തോടെ വിദ്യാർത്ഥികളെ ഓൺലൈനായി പഠിപ്പിക്കുകയാണ് ഇവിടുത്തെ അധ്യാപകർ. ഫോണും ഇന്റർനെറ്റുമുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് എവിടെ നിന്നും ക്ലാസിൽ പങ്കെടുക്കാം. സൂം എന്ന മൊബൈൽ ആപ്പ്ലിക്കേഷൻ വഴിയാണ് ക്ലാസ്. ഓൺലൈനിലൂടെയുള്ള പഠനത്തിൽ കുട്ടികളും അധ്യാപകരും ഹാപ്പിയാണ്.

ഓൺലൈനായി ക്ലാസ് തുടങ്ങിയതോടെ സിലബസ് സമയത്തിന് പൂർത്തിയാക്കാൻ സാധിക്കുമോയെന്ന ആശങ്ക മാറിയെന്നും സ്കൂൾ അധികൃതർ പറയുന്നു. പത്താം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാർത്ഥികൾക്കാണ് നിലവിൽ ഓൺലൈനായി ക്ലാസുകൾ നടത്തുന്നത്.

click me!