പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ

Published : Jan 23, 2026, 08:36 AM IST
vv rajesh, modi

Synopsis

കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ വി വി രാജേഷ്. സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ വി വി രാജേഷ്. സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മോദിയുടെ പ്രസംഗത്തിൽ നഗരവികസന പരാമർശങ്ങൾക്ക് മാത്രം സാധ്യത.

ഇന്ന് രാവിലെയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിവരങ്ങൾ. എന്നാൽ, കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു. സംസ്ഥാന സർക്കാരുമായി ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും. കൂടാതെ, കേന്ദ്രമന്ത്രിമാരുമായി ദില്ലിയിലും ചർച്ച നടത്തും. വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെയായിരിക്കും സമർപ്പിക്കുകയെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മോദിയുടെ പ്രസംഗത്തിൽ നഗരവികസന പരാമർശങ്ങൾക്ക് മാത്രമാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തില്ലെന്നും മേയർ അറിയിച്ചു. പുത്തരിക്കണ്ടത്ത് വെച്ചായിരിക്കും മോദിയെ സ്വീകരിക്കുക. രണ്ട് വേദികളിലും എത്തേണ്ടത് കൊണ്ടെന്നാണെന്ന് വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി