
തിരുവനന്തപുരം: അഴിമതി ചെയ്യാൻ ഒരാളെയും അനുവദിക്കില്ലെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്. കോർപ്പറേഷൻ ഉദ്യോഗസ്ഥരോടാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. ഭരിക്കുന്ന പാർട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോർപറേഷനെന്നും രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സ് പരിപാടി കഴിഞ്ഞാൽ നിർബന്ധമായി മാറ്റണം, 10 മുതൽ അഞ്ച് മണി വരെ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കണം. കൊടി കെട്ടുകയോ, പാർട്ടി പ്രവർത്തനമോ ചെയ്യാം, പക്ഷേ ജോലി സമയത്ത് പാടില്ല. ജനങ്ങളോട് സൗഹർദപരമായി പെരുമാറണം. അനാവശ്യമായി ഫയലുകൾ പിടിച്ചുവയ്ക്കരുത് എന്നീ നിർദേശങ്ങളാണ് മേയർ വിവി രാജേഷ് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam