
കൊച്ചി: ഡോളർ കടത്ത് കേസിൽ സന്ദീപ് നായരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സന്ദീപിന്റെ അറസ്റ്റ് പൂജപ്പുര ജയിലിൽ എത്തിയാണ് രേഖപ്പെടുത്തിയത്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ ആറാം പ്രതിയാണ് സന്ദീപ് നായർ. സ്വപ്ന സുരേഷ്, സരിത്, എം ശിവശങ്കർ അടക്കമുള്ളവരാണ് കേസിലെ കൂട്ടു പ്രതികൾ.