ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങൾ വീണ്ടും എണ്ണി തുടങ്ങി, 20 കോടിയോളം രൂപ എണ്ണാനുണ്ടെന്ന് വിലയിരുത്തല്‍

By Web TeamFirst Published Feb 5, 2023, 2:16 PM IST
Highlights

19 ദേവസ്വം ഗ്രൂപ്പുകളിൽ നിന്നുള്ള 520 ജീവനക്കാരെയാണ് നാണയം എണ്ണാൻ നിയോഗിച്ചിട്ടുള്ളത്. കാണിക്ക ഇനത്തിൽ ആകെ കിട്ടിയ നാണയങ്ങളുടെ നാലിലൊന്ന് മാത്രമാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയിട്ടുള്ളത്.

പത്തനംതിട്ട:ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് കാണിക്കയായി കിട്ടിയ നാണയങ്ങൾ എണ്ണുന്നത് വീണ്ടും തുടങ്ങി. 19 ദേവസ്വം ഗ്രൂപ്പുകളിൽ നിന്നുള്ള 520 ജീവനക്കാരെയാണ് നാണയം എണ്ണാൻ നിയോഗിച്ചിട്ടുള്ളത്. കാണിക്ക ഇനത്തിൽ ആകെ കിട്ടിയ നാണയങ്ങളുടെ നാലിലൊന്ന് മാത്രമാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇരുപത് കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താനുണ്ട്. ഇതുകൂടി പൂർത്തിയായതിന് ശേഷമെ തീർത്ഥാടന കാലത്തെ ആകെ വരുമാനത്തിന്റെ കാര്യത്തിൽ വ്യക്തത വരു. ഇതുവരയുള്ള കണക്ക് പ്രകാരം 351 കോടി രൂപയാണ് വരുമാനം

ശബരിമലയില്‍ ഈ സീസണില്‍ 351 കോടി വരുമാനം,നാണയങ്ങള്‍ എണ്ണാന്‍ ബാക്കി,ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ചു

പ്രവാസിയുടെ വഴിപാട്, ഗുരുവായൂരപ്പന് പാൽപ്പായസം ഉണ്ടാക്കാൻ ഭീമൻ നാലുകാതൻ വാർപ്പ്; ഭാരവും അളവും ഞെട്ടിക്കും

click me!