
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 ഉദ്യോഗസ്ഥർ സജ്ജം. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 85 ന് മുകളിൽ സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. തുടർഭരണം കിട്ടുമെന്ന് എൽ ഡി എഫും കരുതുന്നു. അതേസമയം ചുരുങ്ങിയത് 2 സീറ്റെങ്കിലും കിട്ടുമെന്നാണ് എൻ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ.
തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടി അധികാരത്തിൽ എത്തും എന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളിൽ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ച ഭരണമാറ്റം പ്രതിപക്ഷനിരയെ ആവേശം കൊള്ളിക്കുകയാണ്. അതേസമയം എക്സിറ്റ് പോളുകൾ തള്ളുന്ന എൽ ഡി എഫ് ഭരണതുടർച്ചയെന്ന പ്രതീക്ഷയിലാണ്. 75 സീറ്റ് വരെ കിട്ടുമെന്നാണ് മുന്നണി നേതൃത്വത്തിന്‍റെ കണക്ക് കൂട്ടൽ. എന്നാൽ നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബി ജെ പി ഏതാനും ചില മണ്ഡലങ്ങളിൽ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു. നേമത്തെ ജയം ബി ജെ പിക്ക് ഏറെ പ്രധാനമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam