വ്യാജവാറ്റ് കേന്ദ്രം പൊലീസ് തകർത്തു; 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

By Web TeamFirst Published Jun 20, 2021, 6:13 PM IST
Highlights

പ്രദേശത്തെ കാട് കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജചാരായ വാറ്റും, വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയില്‍ പൊലീസ് വ്യാജവാറ്റു കേന്ദ്രം തകർത്തു. വാറ്റുകേന്ദ്രത്തില്‍ നിന്നും 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പൊലീസ് പിടികൂടി നശിപ്പിച്ചു. പുതുപ്പാടി പഞ്ചായത്തിലെ  മയിലള്ളാംപാറക്ക് സമീപം വരാൽ മൂല ഹരിതഗിരിയിൽ താമരശ്ശേരി പൊലീസ് നടത്തിയ തിരച്ചിലിലാണ് വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തത്. 

ബാരലിൽ സൂക്ഷിച്ച 150 ലിറ്റർ വാഷ് നശിപ്പിച്ചു, വാറ്റുപകരണങ്ങൾ പിടിച്ചെടുത്തിതിട്ടുണ്ട്. വാറ്റ് കേന്ദ്രമായി പ്രവർത്തിച്ച  പന്തലും പൊലീസ് സംഘം തകർത്തു. വന പ്രദേശത്ത് ആളൊഴിഞ്ഞ ഭാഗത്താണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചത്. ഈ പ്രദേശത്തെ കാട് കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജചാരായ വാറ്റും, വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 

വാറ്റുകാരുടെ ശല്യം പ്രദേശവാസികളുടെ സ്വൈര്യജീവിതത്തെയും  ബാധിച്ചിരുന്നു. താമരശ്ശേരി എസ്ഐ. ശ്രീജേഷ്, സി. പി.ഒമാരായ രതീഷ്, പ്രസാദ്, ലിയോ ജോർജ്ജ്, നവഗീത് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!