
കൊച്ചി: ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ പ്രോസിക്യൂഷൻ്റെ കണ്ടെത്തലുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു.
ദിലീപ് അടക്കമുള്ള ആറ് പ്രതികൾ ഫോണുകൾ ഹാജരാക്കത്തത് നിസ്സഹകരണമായി പരിഗണിക്കാനാവില്ലെന്നും കൈവശമുള്ള ഫോണുകൾ പ്രതികൾ കൈമാറിയിട്ടുണ്ടെന്നും കോടതി നിരീക്ഷിക്കുന്നു. ഹർജിയിലെ വാദപ്രതിവാദത്തിനിടെ പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന വിമർശനങ്ങൾക്കും വിധിയിൽ കോടതി മറുപടി പറയുന്നുണ്ട്.
കോടതിക്ക് നേരെ അനാവശ്യ വിമർശനങ്ങൾ ഉയരുന്ന സാഹചര്യമുണ്ടായെന്നും പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണ് വിമര്‍ശനങ്ങളെന്നും മുന്‍കൂര്‍ജാമ്യാപേക്ഷയിലെ ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam