അനുസ്മരണയോഗത്തിൽ ചെയർമാനെ തെരഞ്ഞെടുക്കരുത്: ജോസഫിനെതിരെ നിയമ നീക്കവുമായി മാണി വിഭാഗം

By Web TeamFirst Published May 15, 2019, 5:27 PM IST
Highlights

തിരുവനന്തപുരം ജില്ലാ കോടതി അവധിക്കാല ബെഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. കൊല്ലം ജില്ലാ ജനറൽ സെക്രെട്ടറി മനോജിന്‍റെ ഹർജിയിൽ ആണ് നടപടി.

തിരുവനന്തപുരം: പി ജെ ജോസഫിനെതിരെ മാണി വിഭാഗത്തിന്‍റെ നിയമ നീക്കം. തിരുവനന്തപുരത്തെ മാണി അനുസ്‌മരണത്തിനിടെ ചെയർമാനെ തെരെഞ്ഞെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കോടതി അവധിക്കാല ബെഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. കൊല്ലം ജില്ലാ ജനറൽ സെക്രെട്ടറി മനോജിന്‍റെ ഹർജിയിൽ ആണ് നടപടി.

അനുസ്‌മരണ മറവിൽ ചെയർമാനെ തെരഞ്ഞെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ബൈലോ പ്രകാരമല്ല നടപടി എന്ന് ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാണി അനുസ്‌മരണം നടക്കുകയാണ്. പിജെ ജോസഫും ജോസ് കെ മാണിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 

അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍റെ താത്കാലിക ചുമതല പിജെ ജോസഫിന് കൈമാറിയിരുന്നു. സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല നല്‍കേണ്ടതെന്നും ഇതനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും ജോയ് എബ്രഹാം വ്യക്തമാക്കിയിരുന്നു.

ജോസഫിന് ചുമതല നല്‍കാനുള്ള അധികാരം ജോയ് എബ്രഹാമിനില്ലെന്ന്  മനോജ്‌

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ  താത്കാലിക ചുമതല നൽകാനുള്ള അധികാരം ജോയ് എബ്രഹാമിനില്ലെന്ന് കൊല്ലം ജില്ല ജനറൽ സെക്രട്ടറി മനോജ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പാർട്ടി ബൈലോ പ്രകാരമം ഇത് തെറ്റായ നടപടിയാണെന്നും  

പിജെ ജോസെഫിന്റെ താത്കാലിക ചുമതല നിലനിൽക്കുമോ എന്ന കാര്യം വ്യക്തമല്ല. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത്ത് സംസ്ഥാന കമ്മിറ്റി ചർച്ചക്ക് ശേഷമാത്രമാണെന്നും ഹർജി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മനോജ് പറഞ്ഞു. 

തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്മരണ യോഗത്തില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ഇതിനെ തടയിടാനാണ് മാണി വിഭാഗം നിയമ നീക്കം നടത്തിയത്. സ്വന്തം ഇഷ്ട പ്രകാരമാണ് ഹര്‍ജി നല്‍കിയതെന്ന് മനോജ് പറയുന്നുണ്ടെങ്കിലും മാണി വിഭാഗത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നിയമ നീക്കം നടത്തിയതെന്നാണ് സൂചന.
 

click me!