യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി

By Web TeamFirst Published Aug 17, 2019, 1:21 PM IST
Highlights

നാല്, അഞ്ച്, ആറ്, എട്ട്, 14 എന്നീ പ്രതികളാണ് ജാമ്യാപേക്ഷ നൽകിയത്. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യാപേക്ഷ നൽകിയിരുന്നില്ല. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 

നാല്, അഞ്ച്, ആറ്, എട്ട്, 14 എന്നീ പ്രതികളാണ് ജാമ്യാപേക്ഷ നൽകിയത്. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ശിവരഞ്ജിത്തിനെയും നസീമിനെയും ജില്ലാ ജയിലിൽ നിന്നും തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റാൻ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 

ജില്ലാ ജയിലിനുള്ളിൽ പകര്‍ച്ചവ്യാധി സാധ്യതയും, വധ ഭീഷണിയുമുണ്ടെന്നായിരുന്നു  മുൻ എസ്എഫ്ഐ നേതാക്കളായ പ്രതികളുടെ ആരോപണം.അതിനാൽ ജയിൽമാറ്റം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ജയിലിനുള്ളിൽ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളോ പകർച്ച വ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയിൽ സൂപ്രണ്ട് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.   

click me!