കുപ്പിവെള്ളത്തില്‍ കണ്ടത് ചത്ത ചിലന്തിയെ, കമ്പനിക്ക് പണികിട്ടി, കേസില്‍ കോടതി വിധിച്ചത് കനത്ത പിഴ

Published : Apr 11, 2025, 01:25 PM ISTUpdated : Apr 11, 2025, 01:27 PM IST
കുപ്പിവെള്ളത്തില്‍ കണ്ടത് ചത്ത ചിലന്തിയെ, കമ്പനിക്ക് പണികിട്ടി, കേസില്‍ കോടതി വിധിച്ചത് കനത്ത പിഴ

Synopsis

ചിലന്തിയെ കണ്ടതോടെ കുപ്പി കിട്ടിയ ആൾ അത് തുറക്കാതെ റസ്റ്റോറന്‍റില്‍ ഏൽപ്പിച്ചു.

മലപ്പുറം: കുപ്പിവെളളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമ്മാണ കമ്പനിക്ക് കിട്ടിയത് മുട്ടൻ പണി. കനത്ത പിഴയാണ് കോടതി വിധിച്ചത്. കൊയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. ഒരുലക്ഷം രൂപയാണ് പിഴ. പ്രദേശത്തെ റസ്റ്റോറന്‍റില്‍ നടന്ന വിവാഹ സൽകാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെളളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്. 

ചിലന്തിവലയുൾപ്പെടെ കുപ്പിയിൽ കണ്ടെത്തിയിരുന്നു. ചിലന്തിയെ കണ്ടതോടെ കുപ്പി കിട്ടിയ ആൾ അത് തുറക്കാതെ റസ്റ്റോറന്‍റില്‍ ഏൽപ്പിച്ചു. റസ്റ്റോറന്‍റ് ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്ന് വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫീസറാണ് കമ്പനിക്കെതിരെ കേസെടുത്ത് കോടതിക്ക് കൈമാറിയത്. ഇത്തരം സംഭവങ്ങളിൽ നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു.

Read More:എന്തൊരു കഷ്ടം! രോഷാകുലരായി നാട്ടുകാര്‍, റോഡില്‍ വിദ്യാർത്ഥിയുടെ ജീവനെടുത്തത് പാതയോരത്തെ മൺകൂന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'