തൊണ്ടിമുതൽ കേസ്: ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹര്‍ജിയിൽ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

Published : Feb 16, 2026, 05:59 AM IST
antony raju

Synopsis

തൊണ്ടിമുതൽ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ആന്‍റണി രാജു സമര്‍പ്പിച്ച ഉപഹര്‍ജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്.

തിരുവനന്തപുരം: ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിൽ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്‍റണി രാജുവിന്റെ വാദം.

തൊണ്ടിമുതൽ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്‍റണി രാജു ഉപഹര്‍ജി സമര്‍പ്പിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, ഇത് പ്രോസിക്യൂഷൻ എതിര്‍ത്തു. 3 വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്‍റണി രാജുവിന് കോടതി വിധിച്ചത്. ഈ ശിക്ഷാ വിധി ജില്ലാ സെഷൻസ് കോടതി മരവിപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പകൽ 10 മുതൽ 3 വരെ, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം
സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം