സ്വർണക്കടത്ത് കേസ് ; കസ്റ്റംസിന് സ്വപ്ന നൽകിയ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി ; ഹർജി ഇന്ന് പരിഗണിക്കും

Web Desk   | Asianet News
Published : Jun 20, 2022, 08:56 AM IST
സ്വർണക്കടത്ത് കേസ് ; കസ്റ്റംസിന് സ്വപ്ന നൽകിയ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി  ; ഹർജി ഇന്ന് പരിഗണിക്കും

Synopsis

ഈ മൊഴി പകർപ്പ് ആവശ്യപ്പെട്ട് നേരത്തെ ഇഡി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ മറ്റ് ഏജൻസികൾക്ക് മൊഴി പകർപ്പ് നൽകാനാകില്ലെന്നായിരുന്നു കോടതി നിലപാട്. എന്നാൽ നിലവിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഈ പകർ‍പ്പ് വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിടുള്ളത്

കൊച്ചി: സ്വപ്ന സുരേഷ് (swapna suresh)കസ്റ്റംസ് കേസിൽ (customs case)നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി (enforcement directorate)നൽകിയ ഹർജി കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ഇന്ന് പരിഗണിക്കും. ഡോളർ കടത്ത് കേസിലും സ്വർണ്ണക്കടത്ത് കേസിലും കസ്റ്റംസ് കസ്റ്റഡിയിലിരിക്കെയാണ് സ്വപ്ന രഹസ്യ മൊഴി നൽകിയത്. ഈ മൊഴി പകർപ്പ് ആവശ്യപ്പെട്ട് നേരത്തെ ഇഡി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ മറ്റ് ഏജൻസികൾക്ക് മൊഴി പകർപ്പ് നൽകാനാകില്ലെന്നായിരുന്നു കോടതി നിലപാട്. എന്നാൽ നിലവിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഈ പകർ‍പ്പ് വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിടുള്ളത്

സ്വപ്നയുടെ മൊഴിയുടെ രഹസ്യപകർപ്പ് ഇഡിക്ക്: ബുധനാഴ്ച വിശദമായ മൊഴിയെടുക്കും
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴിയെടുക്കാൻ ഇഡി. കോടതിയിൽ സ്വപ്ന സുരേഷ് (Swapna Suresh) 164 എ വഴി നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്വപ്നയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താൻ ഇഡി തീരുമാനിച്ചത്. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.   

സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകി. 

അന്വേഷണത്തിന്‍റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്മെന്‍റിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. 

അടുത്ത ആഴ്ച സ്വപ്നയുടെ മൊഴി എടുക്കാൻ നോട്ടീസ് നൽകും. ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷ് കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നാണ് ഇഡി കരുതുന്നത്. ഇതോടൊപ്പം കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ശേഖരിക്കാനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലുമാണിത്. 

മൂന്ന് ദിവസമെടുത്ത് കോടതി രേഖപ്പെടുത്തിയ ഈ 164-ൽ ഉള്ള വിവരങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കസ്റ്റംസ് കേസിൽ അന്വേഷണം പൂർത്തിയായതിനാൽ ഇനി മൊഴി നൽകുന്നതിനെ കസ്റ്റംസ് എതിർക്കില്ലെന്നാണ് ഇഡി കരുതുന്നത്. നേരത്തെ നൽകിയ പല വിവരങ്ങളും കസ്റ്റംസ് അന്വേഷിച്ചില്ലെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ കൂടി ഉള്ള പശ്ചാത്തലത്തിലാണ് പഴയ മൊഴികൾക്കായുള്ള നീക്കം. 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്