'ജയിലില്‍ ഭീഷണി'; സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

Published : Dec 17, 2020, 04:53 PM IST
'ജയിലില്‍ ഭീഷണി'; സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

Synopsis

സ്വപ്നയെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. 

തിരുവനന്തപുരം: ജയിലിൽ ഭീക്ഷണിപ്പെടുത്തിയെന്ന  സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്യേഷണം നടത്താൻ കോടതി ഉത്തരവ്.  മാധ്യമ വാർത്തകളെ തുടർന്നുള്ള പൊതു താൽപര്യ ഹർജിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. അതേ സമയം സ്വപ്നയ്ക്ക് ജയിലിൽ ഭീക്ഷണിയില്ലെന്നാണ് ജയിൽ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

23 കോടിയിൽ നിന്ന് 43 കോടി വരുമാനമാക്കി കെഎസ്ആർടിസിയുടെ കുതിപ്പ്; ബജറ്റ് ടൂറിസം സെല്ലിന് മികച്ച നേട്ടം, കണക്കുകൾ പുറത്ത്
വർഷത്തിൽ ആകെ നൽകേണ്ടത് 687 രൂപ, 5 ലക്ഷത്തിന്റെ കവറേജ്, കൂടുതല്‍ ആശുപത്രികളുടെ സേവനം; മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ