ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്ത് കോടതി

Published : Oct 17, 2022, 04:18 PM ISTUpdated : Oct 17, 2022, 04:23 PM IST
ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്ത് കോടതി

Synopsis

വർക്കല ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. അമേരിക്കൻ പൗരത്വമുള്ള സ്ത്രീ നൽകിയ ഹർജിയിലാണ് കോടതി കേസെടുത്തത്. 

തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു. വർക്കല ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. അമേരിക്കൻ പൗരത്വമുള്ള സ്ത്രീ നൽകിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. 

2019 ൽ അമേരിക്കൻ സന്ദർശ സമയത്ത് വീട്ടിൽ അതിഥിയായ താമസിച്ചിരുന്നപ്പോള്‍ ഗുരുപ്രസാദ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പൗരത്വയായ സ്ത്രീയുടെ പരാതി. ഇക്കാര്യത്തിൽ ഗിവഗിരി മഠത്തിൽ പരാതി നൽകിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴിയും രേഖകളും പരിശോധിച്ച ശേഷമാണ് കോടതി കേസെടുത്തത്.

മാനഭംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സാമൂഹിമാധ്യമങ്ങള്‍ വഴി അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്വാമി ഗുരുപ്രസാദിനെതിരെ സ്ത്രീ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. അടുത്ത ഫെബ്രുവരി 25 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ സ്വാമി ഗുരുപ്രസാദിന് കോടതി സമയൻസും അയച്ചു.

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി