അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി: കസ്റ്റംസിന്റെ എതിർപ്പ് വിനയാകും

By Web TeamFirst Published Aug 11, 2021, 6:46 AM IST
Highlights

കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അ‍ർജുൻ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ അർജ്ജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അ‍ർജുൻ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വിവിധ വിമാനത്താവളം വഴി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസ് വാദം. കേസിലെ സുപ്രധാന വിവരങ്ങൾ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

click me!