സംസ്ഥാനത്ത് ഇന്ന് ഉറവിടം വ്യക്തമല്ലാത്ത 237 കേസുകള്‍, സമ്പര്‍ക്കത്തിലൂടെ 2723 പേര്‍ക്ക് രോഗം

By Web TeamFirst Published Sep 8, 2020, 6:22 PM IST
Highlights

ഇന്നും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 562 പേര്‍ക്കാണ് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 237 പേരുടെ ഉറവിടം വ്യക്തമല്ല. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 562 പേര്‍ക്കാണ് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 

മലപ്പുറം, എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം 300 കടന്നു. മലപ്പുറത്ത് 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 318 പേര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

click me!