
വടകര: വടകരയിലെ ബിവറേജ് കോർപ്പറേഷൻ ഷോപ്പുകൾക്ക് മുന്നിൽ കനത്ത ക്യൂ. പത്തിലധികം ആളുകൾ ഒത്തുകൂടുന്നതിനും പരസ്പരം ചേര്‍ന്ന് നിൽക്കുന്നതിനും എല്ലാം വിലക്കുണ്ടെന്നിരിക്കെയാണ് ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ കനത്ത ക്യു രൂപപ്പെട്ടത്.
നിരോധാജ്ഞ ലoഘിച്ച് ബീവറേജ് കോർപ്പറേഷന്‍റെ ഷോപ്പിൽ ക്യൂ നിന്ന ഉപഭോക്തക്കളെ പോലീസ് എത്തി ലാത്തി വിശി ഓടിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെല്ലാം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ലംഘിച്ചാണ് മദ്യശാലകൾക്ക് മുന്നിൽ ആളുകൾ ക്യൂ നിന്നത്.
ഒരു ഷോപ്പിൽ അഞ്ച് പേരിലധികം കൂടി നിൽക്കരുതെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ട്. ഈ സാഹചര്യത്തിൽ ഒരു സമയം ഇരുന്നൂറോളം പേരാണ് ക്യൂവിൽ ഉണ്ടായിരുന്നത്. ഇതോടെയാണ് പൊലീസ് നടപടി.
മാഹിയിലെ മദ്യശാലകൾ നേരത്തെ തന്നെ അടച്ചിരുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam