സംസ്ഥാനത്ത് ഗുരുതര രോഗികൾക്കുള്ള ചികിത്സ സൗകര്യങ്ങളിൽ ആശങ്ക; 5 ജില്ലകളിൽ ഐസിയു - വെൻ്റിലേറ്റർ ക്ഷാമം

Published : Aug 26, 2021, 07:24 AM IST
സംസ്ഥാനത്ത് ഗുരുതര രോഗികൾക്കുള്ള ചികിത്സ സൗകര്യങ്ങളിൽ ആശങ്ക; 5 ജില്ലകളിൽ ഐസിയു - വെൻ്റിലേറ്റർ ക്ഷാമം

Synopsis

മൊത്തം സർക്കാർ മേഖലയിൽ ഐസിയു - 1425, ഒഴിവുള്ളത് 329 മൊത്തം സർക്കാർ മേഖലയിൽ വെന്റിലേറ്റർ - 984, ഒഴിവുള്ളത് 323 സ്വകാര്യ മേഖല ആകെ 2224 ഐസിയുവിൽ 1089 ഒഴിവ് സ്വകാര്യ മേഖല ആകെ 846ൽ 318 വെന്റിലേറ്റർ ഒഴിവ്


തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കുതിക്കുന്നതോടെ സംസ്ഥാനത്തെ ഗുരുതര രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങളിൽ ആശങ്ക. 5 ജില്ലകളിൽ സർക്കാരാശുപത്രികളിൽ 10 ൽ താഴെ ഐസിയുകളും വെന്റിലേറ്ററുകളും മാത്രമാണ് ബാക്കിയുള്ളത്. കൊല്ലം, തൃശൂർ ജില്ലകളിൽ സർക്കാരാശുപത്രികളിൽ ഒറ്റ വെന്റിലേറ്റർ പോലും ഒഴിവില്ല. വാക്സീനെത്തിയതോടെ ഗുരുതര രോഗികൾ കുറഞ്ഞെന്നവകാശപ്പെടുമ്പോഴും മരണനിരക്കും കുതിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്.

കേസുകൾ 30,000വും കടന്ന സംസ്ഥാനത്തെ് ചികിത്സാ സംവിധാനങ്ങൾ നിറയാറാകുന്ന ജില്ലകളിലെ സർക്കാരാശുപത്രികളിൽ ഒഴിവുള്ള ഐസിയു കിടക്കകളുടെ കണക്ക് ചുവടെ. 

 

ജില്ല - ബാക്കിയുള്ള ഐസിയു/ മൊത്തം ഐസിയു

കൊല്ലം 0 / 94

തൃശൂർ 3 / 101

ഇടുക്കി 3 / 41

കാസർഗോഡ് 4 / 52

കോട്ടയം 7/ 64

കണ്ണൂർ 10/118

മലപ്പുറം 12/ 99

എറണാകുളം 17 / 113


കൊല്ലത്ത് പൂജ്യം, ഇടുക്കിയിലും തൃശൂരിലും 3, കാസർഗോഡ് 4, കോട്ടയത്ത് 7, കേസുകൾ കുതിക്കുന്ന മലപ്പുറത്ത് 12, എറണാകുളത്ത് 17 കണ്ണൂരിൽ 118ൽ 10 കിടക്കകൾ മാത്രം ബാക്കി. 101 ഐസിയു കിടക്കകളുണ്ടായിരുന്നിടത്താണ് തൃശ്ശൂരിൽ 98ഉം നിറഞ്ഞത്. വെന്റിലേറ്ററിന്റെ കണക്കെടുത്താൽ കൊല്ലത്ത് അതും പൂജ്യമാണ്. തൃശ്ശൂരിലും ഇനി വെന്റിലേറ്ററില്ല. കോട്ടയത്ത് നാലും മലപ്പുറത്ത് അഞ്ചും, കേസുകൾ കൂടുന്ന എറണാകുളത്ത്  ഒമ്പതും വെന്റിലേറ്ററുകളാണ് ബാക്കി. മൊത്തം 1425 ൽ 329 ഐസിയുവും 984ൽ 323 വെന്റിലേറ്ററുമാണ് ഒഴിവുള്ളത്. സ്വകാര്യ മേഖല വലിയ തോതിൽ നിറഞ്ഞിട്ടില്ല.

രണ്ടാംതരംഗത്തിൽ കേസുകൾ നാൽപ്പതിനായിരം കടന്നപ്പോഴുണ്ടായ നിലയിലേക്ക് മരണം ഉയരുന്നതും വലിയ ആശങ്കയാണ്. ഇന്നലെ ഉണ്ടായതിൽ 56 മരണം കണ്ണൂരിൽ നിന്നും 33 മരണം തൃശൂരിൽ നിന്നുമാണ്. കേസുകൾ ഇനിയും കൂടുന്നതോടെ ഇതും വരും ദിവസങ്ങളിൽ കൂടാനും നീണ്ടുനിൽക്കാനുമാണ് സാധ്യത.

  • മൊത്തം സർക്കാർ മേഖലയിൽ ഐസിയു - 1425, ഒഴിവുള്ളത് 329
  • മൊത്തം സർക്കാർ മേഖലയിൽ വെന്റിലേറ്റർ - 984, ഒഴിവുള്ളത് 323
  • സ്വകാര്യ മേഖല ആകെ 2224 ഐസിയുവിൽ 1089 ഒഴിവ്
  • സ്വകാര്യ മേഖല ആകെ 846ൽ 318 വെന്റിലേറ്റർ ഒഴിവ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം