പത്തനംതിട്ടയിൽ അതീവ ജാഗ്രത; രണ്ടാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം

Web Desk   | Asianet News
Published : Mar 17, 2020, 05:51 PM IST
പത്തനംതിട്ടയിൽ അതീവ ജാഗ്രത; രണ്ടാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം

Synopsis

മതപരമായ ചടങ്ങുകളിൽ 10  പേരിൽ അധികം പങ്കെടുക്കരുതെന്ന് എല്ലാ മത നേതാക്കളോടും ആവശ്യപ്പെട്ടതായി കലക്ടർ പിബി നൂഹ് പറഞ്ഞു

പത്തനംതിട്ട: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പത്തനംതിട്ട കനത്ത ജാഗ്രതയിലേക്ക്. രണ്ടാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താൻ നിര്‍ബന്ധിതമായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  മതപരമായ ചടങ്ങുകളിൽ 10  പേരിൽ അധികം പങ്കെടുക്കരുതെന്ന് എല്ലാ മത നേതാക്കളോടും ആവശ്യപ്പെട്ടതായി കലക്ടർ പിബി നൂഹ് പറഞ്ഞു. കലബുർഗിയിൽ നിന്നെത്തിയ 3 വിദ്യാർത്ഥികൾ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 

വിദേശത്ത് നിന്ന് പത്തനംതിട്ടയിൽ എത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2000 കവിഞ്ഞു. രോഗ വ്യാപനത്തിന്‍റെ തോത് കുറക്കാൻ ലക്ഷ്യമിട്ടാണ് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ