എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ്

By Web TeamFirst Published Jul 26, 2020, 10:05 AM IST
Highlights

കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കൊച്ചിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏജൻസി അണുവിമുക്തമാക്കി. ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങൾ ...

കൊച്ചി: എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കൊച്ചിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാൾ. ഇന്നലെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 

കൂടെ ജോലി ചെയ്തിരുന്ന 8 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഗ്യാസ് ഏജൻസി ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം ഗ്യാസ് വിതരണം ചെയ്ത മേഖലയിൽ വീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി

click me!