കൊവിഡ് മരണം; മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി

By Web TeamFirst Published Apr 11, 2020, 10:14 AM IST
Highlights

സമ്പര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് നെഗറ്റീവ് ആയത് വലിയ ആശ്വാസമാണ്. 

തിരുവനന്തപുരം: കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോൾ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രിൽ 1 ആസ്റ്റർ മിംസ്ൽ വെച്ച് സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്. സമ്പര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് നെഗറ്റീവ് ആയത് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ചികിത്സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ട് തന്നെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള രോഗിയല്ലെങ്കിലും മാഹിയിലും പരിസര പ്രദേശങ്ങിലുമായി കേരളത്തിൽ വ്യാപകമായി സമ്പര്‍ക്കം ഉണ്ട്. കുടുംബാംഗങ്ങളുടെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലുണ്ടായിരുന്ന 83 പേരുടേയും കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

click me!