
കൊച്ചി: കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ എറണാകുളത്ത് കൂടുതൽ നിരീക്ഷണ സൗകര്യങ്ങൾ ഏര്‍പ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, സ്വകാര്യ ആശുപത്രികളുടെ ഉപയോഗിക്കാത്ത മുറികൾ എന്നിവ രോഗലക്ഷണം ഉള്ളവർക്ക് നിരീക്ഷണത്തിൽ കഴിയാൻ സജ്ജമാക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് എസ് സുഹാസ് ഉത്തരവിട്ടു.
ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും സംയുക്തമായി രോഗ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്ക് മുന്നിട്ടിറങ്ങും. ജില്ലാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് രോഗികൾക്ക് നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം. സിറ്റി പൊലീസ് കമ്മിഷണർ, എസ് പി എന്നിവർ ഉത്തരവ് നടപ്പണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam