കൊവിഡ് 19: ഭീതിക്കിടയിലും വ്യാജവാര്‍ത്ത; കേരളത്തില്‍ എട്ട് കേസുകളിലായി നാലുപേര്‍ അറസ്റ്റില്‍

Web Desk   | Asianet News
Published : Mar 11, 2020, 07:59 AM IST
കൊവിഡ് 19: ഭീതിക്കിടയിലും വ്യാജവാര്‍ത്ത; കേരളത്തില്‍ എട്ട് കേസുകളിലായി നാലുപേര്‍ അറസ്റ്റില്‍

Synopsis

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റിലായത്

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നാലുപേര്‍  അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാര്‍, കോഴിക്കോട് റൂറലിലെ കാക്കൂര്‍, വയനാട്ടിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റിലായത്.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്