അതിർത്തി കടന്നെത്തുന്ന ലോറികൾ പ്രവേശിപ്പിക്കില്ല; ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ ഉപരോധം

By Web TeamFirst Published Jul 21, 2020, 8:55 AM IST
Highlights

ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന പരാതിയും പ്രതിഷേധക്കാർക്ക് ഉണ്ട് 

ആലപ്പുഴ: ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ സ്ത്രീകളുടെ ഉപരോധം സംസ്ഥാന അതിര്‍ത്തി കടന്ന് എത്തുന്ന ലോറികൾ മാർക്കറ്റിലേക്ക് പ്രവേശിപ്പിലെന്നു പറഞ്ഞാണ് പ്രതിഷേധം നടക്കുന്നത്. സ്ത്രീകൾ അടക്കമുള്ളവരുടെ സംഘമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.  

ആലപ്പുഴയിലെ പ്രധാന മാർക്കറ്റാണ് വഴിച്ചേരി. ധാരാളം കുടുംബങ്ങൾ മാര്‍ക്കറ്റിനകത്ത് വീടുകളിൽ താമസിക്കുന്നുണ്ട്. ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലേക്കുമുള്ള പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങൾ എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ ആവശ്യപ്പെട്ട് മാർക്കറ്റിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളാണ് പ്രതിഷേധവുമായി എത്തിയത് . ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്നാണ് പ്രധാന  പരാതി

തുടക്കത്തിൽ ഉണ്ടായിരുന്ന പരിശോധനകളും മാനദണ്ഡങ്ങളും ഒന്നും രോഗവ്യാപനം രൂക്ഷമായ ഈ ഘട്ടത്തിൽ നടപ്പാക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഇടക്ക് പ്രതിഷേധം കൊവിഡ് പ്രോട്ടോകോൾ പോലും ലംഘിക്കുന്ന വിധത്തിലേക്ക് കൈവിട്ട് പോകുകയും ചെയ്തിരുന്നു. 

 

click me!