
ഇടുക്കി: മൂന്നാറിൽ ഉണ്ടായിരുന്നു ബ്രിട്ടിഷുകാരന് കൊവിഡ് സ്ഥിരീകരിക്കരയും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട് വിമാനത്താവളം വഴി കടന്ന് കളയാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ മൂന്നാറിൽ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനം. എംഎം മണിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേര്‍ന്ന് സ്ഥതിഗതികൾ വിലയിരുത്തി.
മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ് നിർത്തിവയ്ക്കും.ഹോം സ്റ്റേകൾ പരിശോധിച്ച് പട്ടിക തയാറാക്കാൻ തീരുമാനം. നിർദ്ദേശം ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരേ നടപടി സ്വീകരിക്കും. സഞ്ചാരികൾ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളി വാസലിലും ചിന്നക്കനാലിലാം ഇന്നും നാളെയുമായി അടിയന്തിര യോഗം ചേരും.
ബ്രിട്ടിഷ് പൗരനും സംഘവും താമസിച്ചിരുന്ന മൂന്നാർ കെ ടി സി സി ടീ കൗണ്ടി അടച്ചു. രാഷ്ടീയ സാമൂഹിക ഉദ്യോഗസ്ഥ സ്ക്വാഡുകൾ രൂപീകരിച്ചാണ് മുൻകരുതൽ പരിശോധനകൾ നടത്തുന്നത്. മൂന്നാർ മേഖലയിൽ ഊർജിത ബോധവത്കരണം നടത്തും. ജീപ്പ് സവാരികൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നിലവിലുള്ള വിനോദ സഞ്ചാരികൾക്ക് എല്ലാ സംരക്ഷണവും നൽകും. രോഗലക്ഷണങ്ങൾ ആർക്കെങ്കിലും കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് പ്രവർത്തകരെ അറിയിക്കണം. ബ്രിട്ടീഷുകാരനും സംഘവും പോയ ഇടങ്ങളിൽ നിരീക്ഷണവും പരിശോധനയും നടത്തും. .ഇവരുമായി ബന്ധപ്പെട്ടവരുടെ സാമ്പിൾ പരിശോധനക്കെടുക്കും.
മൂന്നാറിലേക്ക് വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും. ഇതിനായി നാല് സംഘങ്ങളെ നിയോഗിച്ചു. മൂന്നാർ ടീ കൗണ്ടിയിലെ ബ്രിട്ടീഷ് സംഘത്തെ വിട്ടയച്ചത് കെടിഡിസിയിലെ ഉന്നതൻ്റെ സമ്മർദത്തെ തുടർന്നെന്ന് സൂചന. ടീ കൗണ്ടി മാനേജരിൽ നിന്നും ജീവനക്കാരിൽ നിന്നും പൊലീസ് വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്.
തുടര്‍ന്ന് വായിക്കാം: ബ്രിട്ടീഷുകാരനെ മൂന്നാറിൽ നിന്ന് കടത്തിയത് ട്രാവൽ ഏജന്‍റ്; ഇനി കര്‍ശന നടപടിയെന്ന് എംഎം മണി...
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam