കുളത്തൂപ്പുഴയിൽ കൊവിഡ് ഭീതി; തമിഴ്നാട് അതിര്‍ത്തി അടക്കും, അടിയന്തരയോഗം

By Web TeamFirst Published Apr 21, 2020, 10:21 AM IST
Highlights

സമീപപ്രദേശമായ തമിഴ്നാട്ടിലെ പുളിയൻകുടിയിൽ രോഗം പടരുകയാണ്. ഈ സാഹചര്യത്തിലാണ് കുളത്തൂപ്പുഴയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ചര്‍ച്ച ചെയ്യാൻ അടിയന്തര യോഗം ചേരുന്നത്

കൊല്ലം: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ കൊവിഡ് പ്രതിരോധ നടപടികൾ ചര്‍ച്ച ചെയ്യാൻ അടിയന്തര യോഗം. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നൽകുന്നത്. മന്ത്രി കെ. രാജുവിന്‍റെ നേതൃത്വത്തിലാണ് അടിയന്തരയോഗം നടക്കുന്നത്. 

കുളത്തുപ്പുഴയുടെ സമീപപ്രദേശമായ തമിഴ്നാട്ടിലെ പുളിയൻകുടിയിൽ രോഗം പടരുകയാണ്. പുളിയന്‍കുടിയിൽ നിന്ന് ഒരാൾ കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിൽ എത്തിയിരുന്നു . ഇയാളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്, 

പഞ്ചായത്ത് അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചിടാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാടുവഴി നാട്ടിലേക്ക് തമിഴ്നാട്ടിൽ നിന്ന് ജനങ്ങൾ വരുന്നത് തടയാനുള്ള നടപടികളും ചർച്ചയാകും. ജില്ലാ കളക്ടറും റൂറൽ എസ്.പിയും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

click me!