'ഒരുമിച്ച് ശ്രമിച്ചാൽ കൊവിഡിനെ തുടച്ച് മാറ്റാം', ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം ആശുപത്രി വിട്ടു

Published : Apr 11, 2020, 05:47 PM ISTUpdated : Apr 11, 2020, 05:55 PM IST
'ഒരുമിച്ച് ശ്രമിച്ചാൽ കൊവിഡിനെ തുടച്ച് മാറ്റാം', ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം ആശുപത്രി വിട്ടു

Synopsis

ഇടുക്കി ജില്ലയിൽ കൊവിഡ്  സ്ഥിരീകരിച്ച എല്ലാവരും രോഗമുക്തരായി. നേരത്തെ 10 പേർക്കായിരുന്നു  ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്.

ഇടുക്കി: ഇടുക്കി ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ രോഗം ഭേദമായി ഇന്ന് മെഡിക്കൽ കോളേജ് വിട്ടു. ഇതോടെ ഇടുക്കി ജില്ലയിൽ കൊവിഡ്  സ്ഥിരീകരിച്ച എല്ലാവരും രോഗമുക്തരായി. നേരത്തെ 10 പേർക്കായിരുന്നു  ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. ഇന്ന് നാല് പേരു കൂടി ആശുപത്രി വിട്ടതോടെ നിലവിൽ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച കേസുകളില്ല. 

'വളരെയേറെ ആശ്വാസവും സന്തോഷവുമുണ്ട്. ചികിത്സിച്ച എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറയുന്നു. കലക്ടർ, ഡിഎംഒ, രാഷ്ട്രീയ നേതാക്കൾ എല്ലാവർക്കും നന്ദിയറിയിക്കുകയാണണ്. എല്ലാവരും ശ്രമിച്ചാൽ ഈ രോഗത്തെ ഇവിടെ നിന്നും തുടച്ച് മാറ്റാൻ കഴിയുമെന്നും' രോഗവിമുക്തി നേടി ആശുപത്രി വിട്ടയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആശുപത്രി വിട്ടെങ്കിലും ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുധാകരനെ ഇനി അങ്ങനെ വിളിക്കരുത്', ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ; 'സഖാവ് പ്രയോഗം വേണ്ട', ശീലം കൊണ്ട് സംഭവിച്ചതെന്ന് മറുപടി
ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്, സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ