ഇന്ത്യയിൽ 24 മണിക്കൂറിനിടെ 40,120 പേർക്ക് കൊവിഡ്, 585 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 2.04 ശതമാനം

By Web TeamFirst Published Aug 13, 2021, 10:22 AM IST
Highlights

ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതൽ പുതിയ രോഗികൾ. 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 585 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേർ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 3,13,02,345 പേർ ഇത് വരെ രോഗമുക്തി നേടി. 

India reports 40,120 new cases, 42,295 recoveries & 585 deaths in the last 24 hrs, as per Union Health Ministry.

Total cases: 3,21,17,826
Total recoveries: 3,13,02,345
Active cases: 3,85,227
Death toll: 4,30,254

Total vaccinated: 52,95,82,956 (57,31,574 in last 24 hrs) pic.twitter.com/UON8OyTLU5

— ANI (@ANI)

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതൽ പുതിയ രോഗികൾ. 

രാജ്യത്ത് വാക്സീൻ വിതരണം പുരോഗമിക്കുകയാണ് ഇത് വരെ 52,95,82,956 ഡോസ് വാക്സീൻ വിതരണം ചെയ്തു.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!