കൊവിഡ് രോഗി ഇടപെട്ട തർക്കത്തിന് സാക്ഷികളായി; കണ്ണൂരിൽ എസ്‌ഐയും മാധ്യമപ്രവർത്തകരുൾപ്പടെ നിരീക്ഷണത്തിൽ

Web Desk   | Asianet News
Published : Mar 22, 2020, 09:18 PM ISTUpdated : Mar 22, 2020, 09:19 PM IST
കൊവിഡ് രോഗി ഇടപെട്ട തർക്കത്തിന് സാക്ഷികളായി; കണ്ണൂരിൽ എസ്‌ഐയും മാധ്യമപ്രവർത്തകരുൾപ്പടെ നിരീക്ഷണത്തിൽ

Synopsis

കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ഉൾപ്പെട്ട പന്ത്രണ്ടംഗ സംഘം ബംഗളൂരു വിമാനത്താവളത്തിലിറങ്ങി ഇരിട്ടി കൂട്ടുപുഴ ചെക്‌പോസ്റ്റ് വഴിയാണ് നാട്ടിലെത്തിയത്. കൂട്ടുപുഴ ചെക്‌പോസ്റ്റിൽ വച്ച് സ്വകാര്യ ബസ്സിൽ കയറിയഈ സംഘവും മറ്റ് യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി.  

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി ഇടപഴകിയ ഇരിട്ടി എസ്‌ഐ ഉൾപ്പടെ നാല്പതോളം പേർ നിരീക്ഷണത്തിൽ. എക്‌സൈസ് ഇൻസ്‌പെക്ടർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.

കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ഉൾപ്പെട്ട പന്ത്രണ്ടംഗ സംഘം ബംഗളൂരു വിമാനത്താവളത്തിലിറങ്ങി ഇരിട്ടി കൂട്ടുപുഴ ചെക്‌പോസ്റ്റ് വഴിയാണ് നാട്ടിലെത്തിയത്. കൂട്ടുപുഴ ചെക്‌പോസ്റ്റിൽ വച്ച് സ്വകാര്യ ബസ്സിൽ കയറിയഈ സംഘവും മറ്റ് യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് പൊലീസും മാധ്യമപ്രവർത്തകരുമടക്കം സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്നും പരാതി ഉയർന്നിട്ടുണ്ട്. 

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേർക്കും കൂടുതൽ സമ്പർക്കങ്ങളില്ലെന്ന് ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. വിമാനത്താവളങ്ങളിൽ നിന്ന് നേരെ ആശുപത്രിയിലേക്കോ വീട്ടിൽ ഐസൊലേഷനിൽകഴിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയവരോ ആണ് ഇവരൊക്കെയും. വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കേണ്ട ആവശ്യമില്ലെന്നും കളക്ടർ പറഞ്ഞിരുന്നു.
 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി