Latest Videos

സമ്പര്‍ക്കം രോഗബാധയും, ഉറവിടം അറിയാത്തവരും കുത്തനെ കൂടുന്നു; സംസ്ഥാനത്ത് ആശങ്ക

By Web TeamFirst Published Sep 30, 2020, 6:17 PM IST
Highlights

7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏതാണ്ട് ഇതിന്‍റെ പത്ത് ശതമാനത്തോളെ 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇത് ഗൌരവമായ കാര്യമാണ് എന്നാണ് ആരോഗ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസേനയുള്ള കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നപ്പോള്‍. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണവും, ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ്. ഇന്ന് 8830 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏതാണ്ട് ഇതിന്‍റെ പത്ത് ശതമാനത്തോളെ 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇത് ഗൌരവമായ കാര്യമാണ് എന്നാണ് ആരോഗ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 എറണാകുളം 896, തിരുവനന്തപുരം 835, മലപ്പുറം 877, കോഴിക്കോട് 910, കൊല്ലം 808, തൃശൂര്‍ 781, ആലപ്പുഴ 658, പാലക്കാട് 413, കണ്ണൂര്‍ 318, കോട്ടയം 422, കാസര്‍ഗോഡ് 286, പത്തനംതിട്ട 195, വയനാട് 196, ഇടുക്കി 105 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,884 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,11,294 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,590 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3468 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് സംസ്ഥാനത്ത് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകള്‍ പരിശോധിച്ചു.

click me!