Covid 19 Kerala : പ്രതീക്ഷയുടെ നാളുകൾ; ഇന്ന് കേരളത്തിൽ 558 കൊവിഡ് കേസുകൾ മാത്രം

Published : Mar 24, 2022, 06:03 PM ISTUpdated : Mar 25, 2022, 09:31 AM IST
Covid 19 Kerala : പ്രതീക്ഷയുടെ നാളുകൾ; ഇന്ന് കേരളത്തിൽ 558 കൊവിഡ് കേസുകൾ മാത്രം

Synopsis

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 773 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4802 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 558 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,550 ആയി. നിലവില്‍ 4802 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 79 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാരുമില്ല. 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 773 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 122, കൊല്ലം 38, പത്തനംതിട്ട 53, ആലപ്പുഴ 5, കോട്ടയം 91, ഇടുക്കി 72, എറണാകുളം 193, തൃശൂര്‍ 62, പാലക്കാട് 5, മലപ്പുറം 26, കോഴിക്കോട് 73, വയനാട് 16, കണ്ണൂര്‍ 13, കാസര്‍ഗോഡ് 4 എന്നിങ്ങനെയാണ് രോഗമുക്തി കണക്ക്. ഇതോടെ 4802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,56,428 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,30,447), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,32,94,741) നല്‍കി.

· 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,06,071) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 46 ശതമാനം (7,07,102) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,91,720)

· മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 5900 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം, പോറ്റിയെ കേറ്റിയത് കെസിയെന്ന് മുഖ്യമന്ത്രി, അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്ന് കെസിയുടെ തിരിച്ചടി
'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി