സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി

By Web TeamFirst Published May 4, 2021, 6:44 AM IST
Highlights

ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീർഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കണമെന്നാണ് സർക്കാർ ഉത്തരവ്. ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിക്കും, അതും രാത്രി 9 മണി വരെ മാത്രം.

ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീർഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിവാഹത്തിന് പരമാവധി 50 പേർക്കും, മരണാനന്തര ചടങ്ങിൽ 20 പേർക്കും ആണ് അനുമതി.

തുണിക്കടകള്‍, ജ്വല്ലറി, ബാർബര്‍ ഷോപ്പ് എന്നിവ തുറക്കില്ല. പാല്‍, പച്ചക്കറി, പലല്യജ്ഞനം, മത്സ്യം, മാംസം, അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആശുപത്രികൾ,ഫാർമസി എന്നിവയ്ക്കും തടസ്സമില്ല. പെട്രോൾ പമ്പ് , വർക്ക് ഷോപ്പ്, ടെലികോം സർവ്വീസുകൾ എന്നിവയ്ക്കും മുടക്കമുണ്ടാകില്ല.

ഐടി സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം ചുരുക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാര്‍ മാത്രമേ എത്താവൂ. സിനിമാ സിരീയൽ ചിത്രീകരണം നടക്കില്ല. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!