കൊവിഡ് 19: കെഎസ്ആർടിസി ഗുരുതര പ്രതിസന്ധിയിലേക്ക്, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ ഇടിവ്

Web Desk   | Asianet News
Published : Mar 16, 2020, 11:46 AM ISTUpdated : Mar 16, 2020, 11:50 AM IST
കൊവിഡ് 19: കെഎസ്ആർടിസി ഗുരുതര പ്രതിസന്ധിയിലേക്ക്, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ ഇടിവ്

Synopsis

കെഎസ്ആർടിസിയിൽ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കോർപറേഷൻ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: ലോകമാകെ വ്യാപിച്ച കൊവിഡ് 19 വ്യാപനത്തിൽ വൻ തിരിച്ചടി നേരിട്ട് കെഎസ്ആർടിസിയും. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശി ഒന്നര കോടിയോളം രൂപയുടെ കുറവ് വരുമാനത്തിലുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

കെഎസ്ആർടിസിയിൽ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കോർപറേഷൻ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

പത്താംതിയ്യതി 5.62 കോടി വരുമാനം ഉണ്ടായിരുന്നിടത്ത് ഇന്നലെ 2.83 കോടിയായി വരുമാനം ചുരുങ്ങി. സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷയിലാണ് കോർപറേഷൻ. സ്വകാര്യ ബസ് സർവീസും സമാന പ്രതിസന്ധിയിലായതിനാൽ നികുതി അടക്കാനുള്ള തിയ്യതി നീട്ടി നൽകുന്നത് ആലോചിക്കും.

അതേസമയം വിദേശത്ത് നിന്നും തിരുവനന്തപുരം ജില്ലയിലെത്തിയവർ ഉടൻ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും എത്തിയവർ 1077, 1056 എന്നീ ടോൾഫ്രീ നമ്പറുകളിൽ നിർബന്ധമായും വിളിക്കണം. ഇവർ തങ്ങളുടെ യാത്രാവിവരങ്ങൾ അറിയിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങൾ അറിയിക്കണം. ഈ നിർദേശം കൃത്യമായും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ