
കണ്ണൂർ: ഹോട്ട് സ്പോട്ടുകളിലെ ബാങ്ക് ശാഖകൾ തുറക്കാത്തതിന് ബ്രാഞ്ച് മാനേജമാർക്ക് കാനറ ബാങ്ക് മേലുദ്യോഗസ്ഥൻ താക്കീത് നൽകിയതായി പരാതി. ഗുരുതര വീഴ്ചയെന്നും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടതായാണ് പരാതി. വിഷയത്തിൽ ജീവനക്കാർ പ്രതിഷേധത്തിലാണ്. ജില്ലയിലെ ഹോട്ട് സ്പോട്ട് മേഖലകളിൽ ബാങ്കുകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് ഉത്തരവിട്ടിരുന്നു.
ജില്ലയിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മരുന്നുകടകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കണ്ണൂർ നഗരത്തിൽ ബാങ്കുകൾ അടക്കം ഒരു സ്ഥാപനങ്ങളും മെയ് മൂന്ന് വരെ തുറക്കരുതെന്നാണ് നിർദ്ദേശം. ജില്ലയിലെ 24 ഹോട്ട് സ്പോട്ടുകളിൽ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരുമൊഴികെ ആര് പുറത്തിറങ്ങിയാലും കേസെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. 196 പേരുടെ പരിശോധന ഫലം കൂടി ജില്ലയിൽ ലഭിക്കാനുണ്ട്.
ഈ ഉത്തരവ് നിലനിൽക്കെയാണ് കാനറ ബാങ്ക് ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam