കൊവിഡ് രോഗികള്‍: തിരുവനന്തപുരത്തെ മറികടന്ന് ഇന്ന് മലപ്പുറം

By Web TeamFirst Published Aug 25, 2020, 6:59 PM IST
Highlights

ആദ്യമായാണ് മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണം 400കടക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്ത്. ജില്ലയില്‍ 454 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 413 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഏറെ ദിവസമായി തിരുവനന്തപുരമായിരുന്നു പട്ടികയില്‍ മുന്നില്‍. തിരുവനന്തപുരത്ത് ഇന്ന് 391 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ ഇന്ന് 240 പേരാണ് രോഗമുക്തി നേടിയത്. ആദ്യമായാണ് മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണം 400കടക്കുന്നത്. 
കോഴിക്കോട് ജില്ലയിലെ 260 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 227 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്ന് 2375 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.  2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,344 സാമ്പിളുകളാണ് പരിശോധിച്ചത്.

റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,84,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,66,945 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

click me!