
മലപ്പുറം: കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു. മലപ്പുറത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. മലപ്പുറം എടക്കരയിൽ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് ആണ് മരിച്ചത്. മുംബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ചുണ്ടായ അപകടത്തെ തുടർന്ന് 15 ദിവസം മുൻപാണ് ചികിൽസക്കായി നാട്ടിലെത്തിയത്. 58 വയസ്സുണ്ട്.
നിലമ്പൂരിലെ ആശുപത്രിയിൽ ചികിൽസ തേടിയ ഗീവർഗീസ് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ആളെന്ന നിലയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. പരിശോധനാ ഫലം വന്ന ശേഷമെ ശവസംസ്കാരം നടത്തു
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam