കൊവിഡ്19: അറസ്റ്റിലായ വ്യാജ വൈദ്യന്‍ മോഹനൻ നായര്‍ നിരീക്ഷണത്തിൽ

By Web TeamFirst Published Mar 24, 2020, 9:26 PM IST
Highlights

കഴിഞ്ഞാഴ്ച കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയ മോഹനന്‍ വൈദ്യര്‍ തൃശൂരില്‍ അറസ്റ്റിലായത്. 

തൃശ്ശൂര്‍: കോവിഡ് 19ന് വ്യാജ ചികിത്സ നൽകിയ കേസിൽ അറസ്റ്റിലായ വ്യാജ വൈദ്യർ ചേര്‍ത്തല സ്വദേശി മോഹനന്‍ നായര്‍ വിയ്യൂർ ജയിലിൽ നിരീക്ഷണത്തിൽ. മോഹനൻ വൈദ്യർക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവായിലേക്കു മാറ്റിയിരുന്നു. ഈ സാഹഹചര്യത്തിലാണ്  മോഹനനെയും നിരീക്ഷിക്കുന്നത്.  അതേ സമയം ഇയാള്‍ നിരീക്ഷണത്തിലായ കാര്യംചൂണ്ടിക്കാട്ടി ഇയാള്‍ക്ക് വേണ്ടി പൊലീസ് സമര്‍പ്പിച്ചകസ്റ്റഡി അപേക്ഷ കോടതി തള്ളി.

കഴിഞ്ഞാഴ്ച കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയ മോഹനന്‍ വൈദ്യര്‍ തൃശൂരില്‍ അറസ്റ്റിലായത്. പട്ടിക്കാടുള്ള ചികിത്സ കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തി. കോവി‍ഡ് അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ എത്തിയ മോഹനൻ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേർന്നു തടഞ്ഞു. 

ചികിത്സിക്കാനെത്തിയതല്ല, ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണ് എന്നായിരുന്നു മോഹനൻ വൈദ്യരുടെ വാദം. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘവും എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഇയാളെ ചോദ്യം ചെയ്തിരുന്നു.

click me!