
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിൽ നിന്ന് ചാടിയ കൊവിഡ് വൈറസ് നിരീക്ഷണത്തിലുണ്ടായിരുന്ന മുൻ പൊലീസുകാരനെ പൊലീസ് പിടികൂടി വീണ്ടും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് നന്ദാവനം പൊലീസ് സൊസൈറ്റിയിലെത്തിയപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. നേരത്തെ ഇയാളെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
അതിനിടെ സംസ്ഥാനത്ത് അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരോട് തിരികെ ജോലിയിൽ ഉടൻ പ്രവേശിക്കാൻ നിർദ്ദേശിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടൻതന്നെ ജോലിയിൽ പ്രവേശിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കാനും നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam