കൊവിഡ് 19 ജാഗ്രത; കൊല്ലത്ത് ആയുർവ്വേദ റിസോർട്ട് അടച്ച് പൂട്ടാൻ തീരുമാനം

By Web TeamFirst Published Mar 10, 2020, 8:37 PM IST
Highlights

ഇവിടെ ഉള്ള വിദേശികളടക്കമുള്ളവരെ റിസോർട്ടിൽ തന്നെ നിരീക്ഷണത്തിൽ വയ്ക്കും. പുറത്ത് നിന്ന് ഇനി ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. 

കൊല്ലം: കൊവിഡ് 19 വൈറസ് ബാധയ്ക്കെതിരായ ജാഗ്രതയുടെ ഭാഗമായി കൊല്ലത്ത് ആയുർവേദ റിസോർട്ട് അടച്ച് പൂട്ടാൻ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ചിറക്കരയിൽ പ്രവർത്തിക്കുന്ന മൈത്രി റിസോർട്ട് പൂട്ടാനാണ് ജില്ലാ കലക്ടർ ഉത്തരവിട്ടിരിക്കുന്നത്. ആയുർവേദ ചികിത്സയ്ക്കായി 42 പേർ ഈ റിസോർട്ടിൽ താമസിക്കുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് എത്തിയവരുൾപ്പെടെ ഇവിടെയുണ്ടെന്നാണ് വിവരം.

റിസോർട്ട്  പൂട്ടി സീൽ വയ്ക്കുമെന്നാണ് വിവരം. റിസോർട്ട് പ്രവർത്തനം നിർത്തി  ഐസൊലേഷൻ സെൻ്ററായി മാറ്റാനാണ് സാധ്യത. ഇവിടെ ഉള്ള വിദേശികളടക്കമുള്ളവരെ റിസോർട്ടിൽ തന്നെ നിരീക്ഷണത്തിൽ വയ്ക്കും. പുറത്ത് നിന്ന് ഇനി ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. 

കൊറോണക്കെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ജില്ലയില്‍ നിലവില്‍ ജില്ലയിൽ 10 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. 140 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. 125 സാമ്പിളുകള്‍ ജില്ലയിൽ പരിശോധനയ്ക്കായി അയച്ചതില്‍ എഴുപത്തിയഞ്ച് പേരുടെയും ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം ഉടന്‍ പ്രതീക്ഷിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.

click me!