
കാസര്‍കോട്: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ രഥോത്സവം ചടങ്ങ് മാത്രമായി ചുരുക്കാൻ തീരുമാനിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ആരാധനാലയങ്ങളിലെ ഉത്സവമടക്കമുള്ള പരിപാടികൾ ചടങ്ങുകൾ മാത്രമാക്കി നടത്തണമെന്ന കർണാടക സർക്കാരിന്റെ നിർദേശത്തെ തുടര്‍ന്നാണ് തീരുമാനം.
മാര്‍ച്ച് 17 നാണ് രഥം വലി. പത്ത് ദിവസത്തെ ഉത്സവത്തിന് വൻ ജനത്തിരക്കാണ് കൊല്ലൂരിൽ അനുഭവപ്പെടാറുള്ളത്. ആരാധനാലയങ്ങളിൽ ആളുകൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും ആചാരങ്ങൾ ചടങ്ങുകൾ മാത്രമായി ചുരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.
ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിൽ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് നിലവിലുള്ളത്. സ്കൂളുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു കഴിഞ്ഞു. ഐടി ജീവനക്കാര്‍ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദ്ദേശം അടക്കം നിലവിലുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam