ആലപ്പുഴയിൽ പൊലീസുകാരനും കുടുംബത്തിനും കൊവിഡ്, മെഡി. കോളേജിലും കർശന നിയന്ത്രണം

By Web TeamFirst Published Jul 22, 2020, 5:22 PM IST
Highlights

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ആശുപത്രിയില്‍ എത്തുന്ന വിവിധ രോഗികള്‍ക്കായി ഒരു പുരുഷന്മാരുടെ വാര്‍ഡും ഒരു സത്രീകളുടെ വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പൊലീസുകാരനൊപ്പം വീട്ടിലെ മറ്റ് നാല് കുടുംബാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനാൽ മറ്റു പൊലീസുകാരുടെ അടിയന്തര പരിശോധന നടത്തുമെന്നും സ്റ്റേഷൻ അടയ്ക്കുന്ന അടക്കം കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജനമൈത്രി പൊലീസിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് രോഗബാധയുണ്ടായത്.

അതിനിടെ പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മുഹമ്മ സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ച പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിയന്ത്രണങ്ങളേർപ്പെടുത്തി. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ആശുപത്രിയില്‍ എത്തുന്ന വിവിധ രോഗികള്‍ക്കായി ഒരു പുരുഷന്മാരുടെ വാര്‍ഡും ഒരു സത്രീകളുടെ വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്.

രോഗികളെ ഈ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ആരംഭിക്കുകയും കഴിയുന്നത്ര വേഗത്തില്‍ സ്രവ പരിശോധന നടത്തി അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ആശുപത്രിയിലെ സന്ദര്‍ശന നിരോധനം കര്‍ശനമായി തുടരും. ഒപി സമയക്രമം രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ മാത്രമാണ്. അത്യാവശ്യ രോഗികള്‍ മാത്രമെ ആശുപത്രിയിലെത്താൻ പാടുള്ളൂ. അത്യാഹിത വിഭാഗത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

click me!