ആനയെ എഴുന്നള്ളിക്കല്‍, അന്നദാനം, കുര്‍ബാന എന്നിവ ഒഴിവാക്കാന്‍ നിര്‍ദ്ദേശം; ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം

By Web TeamFirst Published Mar 21, 2020, 3:19 PM IST
Highlights

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹവ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ആരാധനാകേന്ദ്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയത്

തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിൻറെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസ് സമൂഹവ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ആരാധനാകേന്ദ്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയത്. ഭക്തരെ നിയന്ത്രിച്ചും ചടങ്ങുകൾ മാറ്റിവെച്ചുമാണ് ആരാധനാലയങ്ങളിലെ ക്രമീകരണങ്ങൾ. 

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷേത്രങ്ങൾ ദിവസം ആറര മണിക്കൂർ മാത്രമാണ് ഇനി തുറക്കൂ. മാനന്തവാടി രൂപതയുടെ കീഴിൽ കേരള തമിഴനാട് ഇടവകകളിൽ ഞായറാഴ്ച കുർബാന ഇല്ല. പരുമല പള്ളിയിലെ തീർത്ഥാടനവും നിരോധിച്ചു.

ഇടുക്കിയിൽ പത്തിൽ അധികം ആളുകൂടുന്നതിന് വിലക്ക്, ലംഘിച്ച ക്ഷേത്രം ഭാരവാഹിക്കെതിരെ കേസ്

തിരുവിതാം കൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ തുറക്കുക രാവിലെ ആറ് മണി മുതൽ പത്ത് മണി വരെയും വൈകിട്ട് അ‌ഞ്ചര മുതൽ ഏഴര മണി വരെയുമായിരിക്കും.ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. അന്നദാനവും ഉണ്ടാകില്ല. സർക്കാർ ജീവനക്കാർക്കുള്ള അതേ നിയന്ത്രണം തിരുവിതാംകൂർ ദേവസ്വംബോർഡിലും നടപ്പാക്കും. ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധന നടപടികളുടെ ഭാഗമായാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ  പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രമെ ക്ഷേത്രങ്ങളിൽ നടത്തൂ. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള പതിവ് ചടങ്ങുകൾ എല്ലാ ക്ഷേത്രങ്ങളിലും മുടക്കമില്ലാതെ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 

കാടാമ്പുഴ ക്ഷേത്രത്തിലും  ഇനിയൊരറിയിപ്പുണ്ടാകും വരെ പ്രവേശനം ഉണ്ടായിരിയ്ക്കുന്നതല്ല, പൂമൂടൽ, ദിവസപൂജ, നിറമാല ഉൾപെടെ നിർത്തിവച്ചു. കോഴിക്കോട് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട ഉത്സവം ഇത്തവണ നടത്തില്ല. ചക്കുളത്ത്കാവ് ദേവീ ക്ഷേത്രത്തിൽ ന‌ാളെ ഭക്തർക്ക് പ്രവേശനമില്ല.

കൊവിഡ് 19 : വിശുദ്ധ കുര്‍ബാനയും ഭവന സന്ദര്‍ശനങ്ങളും ഒഴിവാക്കി താമരശേരി രൂപത

ക്രൈസ്തവ ഇടവകളിൽ ഞായറാഴ്ച കുറുബാന ഒഴിവാക്കണമെന്ന് നിർ‍ദ്ദേശിച്ച മാനന്തവാടി രൂപത വൈദികർക്ക് വീട്ടിൽ സ്വകാര്യമായി കുർബാന അർപ്പിക്കാമെന്നറിയിച്ചു. ഈ മാസം ഇടവക പൊതു യോഗങ്ങളും ഒഴിവാക്കണം. ഞായറാഴ്ചകൾ അടക്കമുള്ള ദിവസങ്ങളിലെ കുർബാനകളിൽ പൊതുജനങ്ങൾ പങ്കെടുക്കേണ്ടതില്ലെന്ന് താമരശ്ശേരി രൂപതയും അറിയിച്ചു.


 

click me!