കൊവിഡ് 19; കേരളത്തിലേക്കുള്ള യാത്ര മുന്നറിയിപ്പുമായി തമിഴ്നാട്

Published : Mar 12, 2020, 03:15 PM IST
കൊവിഡ് 19; കേരളത്തിലേക്കുള്ള യാത്ര മുന്നറിയിപ്പുമായി തമിഴ്നാട്

Synopsis

കൊവിഡ് 19 ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് തമിഴ്താട് ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത് 

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ തമിഴ്നാടിന്‍റെ മുന്നറിയിപ്പ്.  കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. അടിയന്തിര ഘട്ടങ്ങളിലല്ലാതെ കേരളം ഉൾപെടെയുള്ള കൊവിഡ് 19 ബാധിത സംസ്ഥാനങ്ങൾ സന്ദർശിക്കരുതെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി നിയമസഭയിൽ ആവശ്യപെട്ടു. വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളും പരമാവധി ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥന

 കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

രാജ്യത്തെ വിമാനത്താവളങ്ങളിൽ എല്ലാം സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. 1057506 പേരെയാണ് ഇതുവരെ ഇന്ത്യയിലെ എയർപോർട്ടുകളിൽ പരിശോധനക്ക് വിധേയമാക്കിയത്. ഇവരിഷ 73 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.  വൈറസ് ബാധയുള്ളവരിഷ 56 ഇന്ത്യക്കാരും 17 വിദേശകളും ഉണ്ടെന്നാണ് അധികൃതരുടെ കണക്ക് 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ