എറണാകുളത്തും കൊവിഡ് 19 ; വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്ന് വയസ്സുള്ള കുട്ടിക്ക്

Web Desk   | Asianet News
Published : Mar 09, 2020, 09:06 AM ISTUpdated : Mar 09, 2020, 09:35 AM IST
എറണാകുളത്തും കൊവിഡ് 19 ; വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്ന് വയസ്സുള്ള കുട്ടിക്ക്

Synopsis

ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു

എറണാകുളം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരണം.മൂന്ന് വയസ്സുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും  ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്. 

കൊറോണ ജാഗ്രതാ ലിസ്റ്റിലേക്ക് ഇറ്റലി എത്തിയതിന് ശേഷം മാര്‍ച്ച മൂന്ന് മുതൽ യൂണിവേഴ്സൽ സ്ക്രീനിംഗ് സംവിധാനം ഉപയോഗിച്ച് ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കുട്ടിക്ക് പനിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ഉടനെ വിമാനത്താവളത്തിൽ സജീകരിച്ച പ്രത്യേക സംവിധാനം വഴി പുറത്തെത്തിച്ച് പ്രത്യേക ആംബുലൻസിൽ എണറാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഏഴാം തീയതിയാണ് ഇവര്‍ ഇറ്റലിയിൽ നിന്ന്  ദുബൈ വഴി നാട്ടിലെത്തിയത്. അച്ഛന്‍റെയും അമ്മയുടേയും സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവരെത്തിയ വിമാനത്തിലെ ആളുകളേയും നിരീക്ഷിക്കും. ഏഴാം തിയതി ദുബായി - കൊച്ചി EK 503 വിമാനത്തിലാണ് കുട്ടിയും മാതാപിതാക്കളും എത്തിയത്. ഈ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരുടെ ലിസ്റ്റ് എടുത്ത് അതാത് ജില്ലകൾക്ക് കൈമാറാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴുള്ളത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്ന് ഇവര്‍ വന്നിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അടക്കം പരിശോധനക്ക് വിധേയമാക്കും. 

തുടര്‍ന്ന് വായിക്കാം: കൊവിഡ് ഭീതി: ഇന്ത്യ അടക്കമുള്ള 14 രാജ്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ...

കൂടുതൽ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് എല്ലായിടത്തും ഉള്ളത്. വിമാനത്താവളങ്ങളടക്കം അതീവ ജാഗ്രതയിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. ഭയപ്പാടല്ല പകരം കരുതലോടെയുള്ള സമീപനമാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ആവര്‍ത്തിക്കുന്നു. 

കോ വിഡ്- 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളേജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്. 
ജില്ലാ ഭരണ കൂടത്തിൻ്റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 0484-2368802 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും എറണാകുളം ജില്ലാ കളക്ടര്‍ വിശദീകരിച്ചു. ജില്ലാ കൺട്രോൾ റൂം തുറന്നു.  04842368802 ആണ് നമ്പര്‍. 1056 എന്ന ടോൾ ഫ്രീ നമ്പറിലേക്കും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി