വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിന് അറസ്റ്റ്

Published : Apr 02, 2020, 04:18 PM IST
വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിന് അറസ്റ്റ്

Synopsis

ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം നടക്കുന്നതറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ പരശോധനക്ക് എത്തിയത്. 

കൊല്ലം: കൊവിഡ് മുൻനിര്‍ത്തി സര്‍ക്കാര്‍ കൊണ്ടുവന്ന അതീവ ജാഗ്രതയും വിലക്കും ലംഘിച്ച് പിറന്നാളാഘോഷം. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. വിവരം അറിഞ്ഞ് പരിശോധനക്ക് എത്തിയ ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥരെ ആഘോഷം നടന്ന വീട്ടിലുണ്ടായിരുന്നവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. 

ലോക്ക് ഡൗൺ ലംഘിച്ച് ആഘോഷം നടക്കുന്ന വിവരം അറിഞ്ഞാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പൊലീസിന് പരാതി നൽകിയത്.  പത്തനംതിട്ട സ്വദേശി ഷറഫുദീൻ , ശാസ്താംകോട്ട സ്വദേശികളായ അഫ്‌സൽ , ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ്‌ ചെയ്തു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി
ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല