മലപ്പുറത്തിന് ആശ്വാസം; മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് രോഗമുക്തി

Published : Apr 16, 2020, 10:01 AM IST
മലപ്പുറത്തിന് ആശ്വാസം;  മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് രോഗമുക്തി

Synopsis

 ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലപ്പുറം: കൊവിഡ് രോഗ വ്യാപനത്തിന്‍റെ കാര്യത്തിൽ മലപ്പുറത്തിന് വീണ്ടും ആശ്വാസം. മൂന്ന് പേര്‍ക്ക് കൂടി രോഗ വിമുക്തരായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി 85 കാരന്‍, തിരൂര്‍ ആലിന്‍ചുവട് സ്വദേശി 51 കാരന്‍, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരന്‍ എന്നിവരാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തരായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.

ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു